യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കാർ കസ്റ്റഡിയിൽ എടുത്തു, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ 80 ലക്ഷം രൂപ, കസ്റ്റഡിയിൽ

യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കാർ കസ്റ്റഡിയിൽ എടുത്തു, സംശയം തോന്നി പരിശോധിച്ചപ്പോൾ രഹസ്യ അറയിൽ 80 ലക്ഷം രൂപ, കസ്റ്റഡിയിൽ

കണ്ണൂർ: കണ്ണൂരിൽ അനധികൃതമായി കാറിൽ സൂക്ഷിച്ച 80 ലക്ഷം രൂപയുമായി മൂന്ന് യുവാക്കൾ പിടിയിൽ. പുഷ്പഗിരി സ്വദേശി നാസിഫ് , അള്ളാംകുളം സ്വദേശി മുഹമ്മദ്ഷാഫി, ചാലോട് സ്വദേശി പ്രവീല്‍ എന്നിവരാണ് പരിയാരം പോലീസിന്റ പിടിയിലായത്. ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. പിലാത്തറ ദേശീയപാതയിൽ വച്ച് യാത്രക്കാർ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനത്തിലാണ് പണം കണ്ടെത്തിത്. പോലീസ് സ്റ്റേഷനിൽ വച്ച് മെക്കാനിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ കാറിനുളളിലെ രഹസ്യ അറകളിൽ പണം കണ്ടെത്തുകയായിരുന്നു. പിടിയിലായത് കുഴൽപണ ഇടപാടുകാരെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത പണം പയ്യന്നൂർ കോടതിയിൽ ഹാജരാക്കി