കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി, പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു

കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി, പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു



കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം.

ഒക്ടോബർ 9 ന് ആണ് സംഭവം. തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ കത്തിനശിച്ചു.

രാത്രി ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ മറന്നു. രാവിലെ ഭക്ഷണമുണ്ടാക്കാൻ കൂട്ടത്തിലൊരാൾ എഴുന്നേറ്റ്, സ്റ്റൗവിന്‌ തീകൊളുത്താൻ ശ്രമിച്ചതോടെയാണ് അപകടമുണ്ടായത്.   രാവിലെ ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടയിൽ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.ഒറീസ സ്വദേശികളായ തൊഴിലാളികളായ ഏഴ് പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ അപ്പോൾ തന്നെ  പ്രവേശിപ്പിച്ചു.ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ചോര്‍ച്ചയാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. എന്നാൽ ഇന്ന് രാവിലെ ഒരാൾ കൂടി മരണപ്പെടുകയായിരുന്നു ഇതോടെ അപകടത്തിൽപ്പെട്ട മുഴുവൻ ആളുകളും മരിച്ചു.