തിരുവനന്തപുരത്ത് എസ്‍ഡിപിഐ - സിപിഎം സംഘർഷം:സിപിഎം ബ്രാഞ്ച് എസ്ഡിപിഐയുടെ ആംബുലൻസ് തകർത്തു, ഡിവൈഎഫ്ഐയുടെ ആംബുലൻസ് കത്തിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് എസ്‌ഡിപിഐ-സിപിഎം സംഘർഷം. എസ്‌ഡിപിഐയുടെ ആംബുലൻസിൻ്റെ ചില്ല് ഡിവൈഎഫ്ഐക്കാർ തകർത്തു. ഇതിന് പിന്നാലെ ഡിവൈഎഫ്‌ഐയുടെ ആംബുലൻസും കത്തിച്ചു.
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഘർഷത്തിന് തുടക്കം. സിപിഎം മുല്ലശ്ശേരി ബ്രാഞ്ച് സെക്രട്ടറി ദീപുവിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
