കണ്ണൂര്‍ കോര്‍പറേഷൻ്റെ ആദ്യ എ.സി ബസ് കാത്തിരുപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു

കണ്ണൂര്‍ കോര്‍പറേഷൻ്റെ ആദ്യ എ.സി ബസ് കാത്തിരുപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു

 


കണ്ണൂര്‍ കോര്‍പറേഷൻ്റെ ആദ്യ എ.സി ബസ് കാത്തിരുപ്പ് കേന്ദ്രം നാടിന് സമര്‍പ്പിച്ചു.  ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തില്‍ നിർവഹിച്ചു.കണ്ണൂർ കാല്‍ടെക്സ് ജംഗ്ഷനില്‍ കെ എസ് ആർ ടി സി ബസ്സ് സ്റ്റേഷന് മുൻവശം കൂള്‍വെല്‍ ടെക്നിക്കല്‍ സർവീസസ്‌ & ഫെസലിറ്റി മാനേജ്‌മന്റ് സ്പോർസർഷിപ്പിലാണ് നിർമ്മാണം. 45 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് ഷെല്‍ട്ടർ നിർമ്മിച്ചിട്ടുള്ളത്. ഷെല്‍ട്ടറില്‍ പൊതു ജനങ്ങള്‍ക്ക് മൊബൈല്‍ ചാർജിംഗ് ,കുടിവെള്ളം, മ്യുസിക് , എന്നിവയും കാമറ , ടി വി എന്നിവയും സജീകരിച്ചിട്ടുണ്ട്.

12 പേർക്കുള്ള ഇരിപ്പിടമാണ് ഷെല്‍ട്ടറിനകത്ത് ഒരുക്കിയിട്ടുള്ളത്. അഗ്നി സുരക്ഷ സംവിധാനം, ബസ് സമയ വിവരങ്ങള്‍, എന്നിവയും ഒരുക്കിയിട്ടുണ്ട്.രാവിലെ 8മണി മുതല്‍ രാത്രി 8 മണി വരെ എ സി പ്രവർത്തിക്കുക. വികസനത്തിൻ്റെ പാതയില്‍ മുന്നേറുന്ന കണ്ണൂർ കോർപറേഷന് ഏറെ അഭിമാനിക്കാൻ പറ്റുന്ന ഒരു സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് മേയർ പറഞ്ഞു. നിരവധി പ്രവർത്തികള്‍ പൂർത്തീകരണ ഘട്ടത്തിലാണ്. നഗരസൗന്ദര്യവല്‍കരണത്തിൻ്റെ ഭാഗമായുള്ള നടപ്പാത നിർമ്മാണവും കൈവരി സ്ഥാപിക്കലും നടന്ന് കൊണ്ടിരിക്കുന്നു.

ഒരു പാട് വികസന പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്‌ കഴിഞ്ഞിട്ടുണ്ട്. കണ്ണൂരിൻ്റെ മുഖഛായ തന്നെ മാറുന്ന വികസനങ്ങളാണ് കണ്ണൂരില്‍ വരാൻ പോകുന്നതെന്നും മേയർ കുട്ടി ചേർത്തു. ചടങ്ങില്‍ ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.ഷമീമ ,എം.പി രാജേഷ്, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂർ, കൗണ്‍സിലർമാരായ ഷബീന ടീച്ചർ, ടി. രവീന്ദ്രൻ, കൂള്‍ വെല്‍ എം.ഡി. ഹംസ. ഇ , കൂള്‍വെല്‍ ഡയരക്ടർ പി.വി അനൂപ്, മുസ്തഫ മട്ടന്നൂർ,വെയ്ക്ക് മുൻ പ്രസിഡണ്ട് പനക്കാട്ട് അബ്ദുല്‍ ഖാദർ എന്നിവർ സംസാരിച്ചു.