ഇരിട്ടി നഗരസഭ വികസന സദസ്സ് സംഘടിപ്പിച്ചു

ഇരിട്ടി നഗരസഭ വികസന  സദസ്സ് സംഘടിപ്പിച്ചു






ഇരിട്ടി നഗരസഭ വികസന സദസ്സ് നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്സണ്‍ കെ ശ്രീലത അധ്യക്ഷയായി. റിസോഴ്സ് പേഴ്സണ്‍ ടി.വി സുഭാഷ് റിപ്പോര്‍ട്ടും സെക്രട്ടറി കെ അന്‍ഷിദ് നഗരസഭാ വികസന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 
ചര്‍ച്ചയില്‍ നഗരസഭ റോഡിന്റെ വശങ്ങളില്‍ ഓട നിര്‍മിക്കുക, നഗരസഭയുടെ തനതുവരുമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുക, ബഡ്സ് സ്‌കൂള്‍ സ്ഥാപിക്കുക, നഗരസഭയുടെ വിവിധ പദ്ധതികള്‍ക്കായി സ്വന്തം സ്ഥലം കണ്ടെത്തുക തുടങ്ങിയ  നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.
പി.പി ഉസ്മാന്‍, കെ സോയ, ടി.കെ ഫസീല, കെ സുരേഷ്,  യു.കെ ഫാത്തിമ, കെ.ആര്‍ അശോകന്‍, സൂപ്രണ്ട് പി.വി നിഷ എന്നിവര്‍ പങ്കെടുത്തു.