സ്കൂളിൽ ഹിജാബ് വിലക്കിയ സംഭവം: ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി.അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്!!ഹിജാബ് വിവാദത്തിൽ ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ

സ്കൂളിൽ ഹിജാബ് വിലക്കിയ സംഭവം: ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി.അധ്യാപികമാർക്കില്ലാത്ത എന്ത് യൂണിഫോം നിബന്ധനയാണ് കുട്ടികൾക്ക്!!ഹിജാബ് വിവാദത്തിൽ ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ





കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി.സംരക്ഷണം ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ നൽകിയ ഹർജിയിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവായ പി.എം. അനസിനും കോടതി നോട്ടീസയച്ചു.

കഴിഞ്ഞ ദിവസം കൊച്ചി പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിൽ വിദ്യാർഥിനി ഹിജാബ് ധരിച്ചെത്തിയതാണ് സംഭവങ്ങളുടെ തുടക്കം. എട്ടാം ക്ലാസ് വിദ്യാർഥിനി ഹിജാബ് ധരിച്ച് സ്കൂളിൽ വരണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാൽ ഹിജാബ് അനുവദിക്കില്ലെന്നും അത് സ്കൂൾ യൂണിഫോമിന്റെ ഭാ​ഗമല്ലെന്നും സ്കൂൾ മാനേജ്മെൻ്റ് മറുപടി നൽകി. പിന്നാലെ ഹിജാബിൻ്റെ പേരിൽ പുറത്തുനിന്നുള്ളവർ സ്കൂളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന് മാനേജ്മെൻ്റ് അറിയിച്ചു.

സ്കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സ്കൂളിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. എറണാകുളം ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കർശന നടപടിയുണ്ടാകും മന്ത്രി കൂട്ടിച്ചേർത്തു.

ഹിജാബിന്റെ പേരിൽ ചില സംഘടനകൾ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് അവധി നൽകിയതെന്നാണ് അധികൃതർ പറയുന്നത്. മറ്റ് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കരുതിയാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചതെന്നും സ്കൂൾ അധികൃതർ‌ പറഞ്ഞു. ഹിജാബ് വിഷയത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് പൊലീസ് സംരക്ഷണം അനുവദിച്ചിരിക്കുകയാണ് ഹൈക്കോടതി.

അതേസമയം പള്ളുരുത്തിയിലെ സെന്റ് റീത്താസ് സുകൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ഓര്‍ത്തഡോക്‌സ് സഭാ തൃശ്ശൂര്‍ ഭദ്രാസനാധിപൻ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത. അധ്യാപകർക്കില്ലാത്ത എന്ത്‌ യൂണിഫോം നിബന്ധനയാണ് കുട്ടികൾക്കെന്നാണ് യൂഹാനോന്‍ മാർ മിലിത്തിയൂസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ചോദിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
അദ്ധ്യാപികമാർക്കില്ലാത്ത എന്ത്‌ യൂണിഫോം നിബന്ധനയാണു കുട്ടികൾക്ക്‌? കഴുത്തിൽ കുരിശുമാല, നെറ്റിയിൽ കുങ്കുമം, കയ്യിൽ ഏലസ്‌ ഒക്കെ നിരോധിക്കുമോ?