നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍; എല്ലാം പോസിറ്റീവ് കാണുന്നുവെന്ന് ബിനോയ്‌ വിശ്വം, മുഖ്യമന്ത്രിയുമായി ചര്‍ച്ച

നിര്‍ണായക കൂടിക്കാഴ്ച ആലപ്പുഴയില്‍; എല്ലാം പോസിറ്റീവ് കാണുന്നുവെന്ന് ബിനോയ്‌ വിശ്വം, മുഖ്യമന്ത്രിയുമായി ചര്‍ച്ച


ആലപ്പുഴ:പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം. പി.എം ശ്രീ പദ്ധതിയിൽ ഇടഞ്ഞ് നിൽക്കുന്ന സിപിഐയെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തിയിരിക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ആലപ്പുഴയിൽ ഗസ്റ്റ് ഹൗസില്‍ ആരംഭിച്ചു. ചര്‍ച്ചയെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നാണ് മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പ് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം സിപിഐ എക്സിക്യുട്ടീവ് തുടരും.</p><p>വിഷയത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പാർട്ടി നിലപാടിൽ വെള്ളം ചേർക്കരുതെന്നുമാണ് സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്ന പൊതുവികാരം. മന്ത്രിസഭ യോഗത്തിൽ നിന്ന് വിട്ടു നിൽക്കണമെന്നും ശക്തമായ അഭിപ്രായം സിപിഐ എക്സിക്യൂട്ടീവിൽ ഉയര്‍ന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നാല് മണിക്ക് സെക്രട്ടേറിയറ്റ് ചേരും. അതേസമയം, മറ്റന്നാള്‍ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് സിപിഐ വിട്ട് നിൽക്കാൻ സാധ്യതയുണ്ട് എന്നാണ് വിവരം. ബാക്കി തീരുമാനം നാല് മണിക്ക് സെക്രട്ടേറിയറ്റ് ചേര്‍ന്ന ശേഷം തീരുമാനിത്തും. അവഗണിച്ചു എന്ന പൊതു വികാരം എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം നേതാക്കളും ഉയര്‍ത്തി. കടുപ്പിക്കേണ്ടെന്ന നിലപാട് ചുരുക്കം പേർക്ക് മാത്രമായിരുന്നു.