ബസുകളിലെ എയർഹോണുകൾ അഴിച്ചുമാറ്റി നശിപ്പിക്കാൻ തുടങ്ങി; കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

ബസുകളിലെ എയർഹോണുകൾ അഴിച്ചുമാറ്റി നശിപ്പിക്കാൻ തുടങ്ങി; കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോഴിക്കോട്: നഗരത്തിൽ നിരോധിത എയർഹോണുകൾ ഉപയോഗിച്ച നാല്പതോളം ബസുകൾക്കെതിരേ നടപടി. കോഴിക്കോട് പുതിയസ്റ്റാൻഡ് കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ബുധനാഴ്ചമുതൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പരിശോധന തുടങ്ങിയിരുന്നു.

എയർഹോണുകൾ ഘടിപ്പിച്ച ബസുകളിൽനിന്ന് അവ അഴിച്ചുമാറ്റി നശിപ്പിച്ചു. നിയമലംഘനം നടത്തിയ ബസുകൾക്ക് പിഴ ചുമത്തുകയും തുടർപരിശോധനകൾക്കായി ഓഫീസിൽ ഹാജരാക്കാൻ കർശന നിർദേശം നൽകിയതായും ആർടിഒ അധികൃതർ അറിയിച്ചു

നിയമം ലംഘിക്കുന്ന ബസുകൾക്ക് ആദ്യപിഴ 2000 രൂപയാണ്. കുറ്റം ആവർത്തിക്കുകയാണെങ്കിൽ 10,000 രൂപയുമാണ് പിഴ. ആർടിഒ സി. എസ്. സന്തോഷ്‌കുമാറിന്റെ നിർദേശപ്രകാരം നടത്തുന്ന പരിശോധന വരുംദിവസങ്ങളിലും തുടരും.