ഇരിട്ടി താലൂക്ക് ആശുപത്രിയോടുള്ള അവഗണന:എസ്എൻഡിപി പ്രതിഷേധ മാർച്ചും ധർണ്ണയുംനടത്തി

ഇരിട്ടി താലൂക്ക് ആശുപത്രിയോടുള്ള അവഗണന:
എസ്എൻഡിപി പ്രതിഷേധ മാർച്ചും ധർണ്ണയുംനടത്തി





ഇരിട്ടി : അഞ്ചുവർഷമായി അടഞ്ഞുകിടക്കുന്ന മാതൃശിശു വാർഡ് ഉടൻ പ്രവർത്തനമാരംഭിക്കുക ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് ഉടൻ പരിഹരിക്കുക ഇരിട്ടി ഗവൺമെൻ്റ് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിട്ടി എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയം നടത്തി. എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിയൻ പ്രസിഡണ്ട് കെ. വി. അജി അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എൻ.ബാബു മാസ്‌റ്റർ മുഖ്യഭാഷണം നടത്തി