കാണാതായ മധ്യവയസ്‌കനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.
മാനന്തവാടി: വീട്ടിൽ നിന്നും കാണാതായ മധ്യവയസ്കന്റെ
മൃതദേഹം വീടിന് സമീപത്തെ കുളത്തിൽ കണ്ടെത്തി. കല്ലോടി ചേമ്പിലോട് വീട്ടിൽ ഗോവിന്ദൻ (50) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്‌ച മുതലാണ് ഇദ്ദേഹത്തെ കാണാതാ യത്. മാനന്തവാടി അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാ ണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് തുടർ നടപടികൾ ക്കായി മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഭാര്യ: രജനി. മക്കൾ: അക്ഷയ്, ആർദ്ര.
