സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

അമ്പായത്തോട്: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ സുനീന്ദ്രൻ അമ്പായത്തോട് യുപി സ്കൂളിലേക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. സ്കൂൾ മാനേജർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് സിനി ജോസഫ് സ്വാഗതം പറയുകയും പിടിഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്പോർട്സ് കിറ്റ് ഹെഡ്മിസ്ട്രസും കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുകയും ചെയ്തു. സ്കൂൾ മാനേജർ ഫാദർ അനീഷ് കാട്ടാത്ത് പൊന്നാട അണിയിച്ചു ആദരിച്ചു. വോളിബോൾ, ബാസ്കറ്റ് ബോൾ നെറ്റുകൾ, ബോളുകൾ, ഫുട്ബോൾ, ചെസ്സ് ബോർഡ്, ഷട്ടിൽ ബാറ്റ്, കോക്ക്, സ്കിപ്പിംഗ് റോപ്പ് തുടങ്ങി കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ആവശ്യമായ എല്ലാം കായിക ഉപകരണങ്ങളും ഈ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിന് സ്പോർട്സ് കൺവീനർ ബിന്ദു ജോർജ് നന്ദി അറിയിച്ചു.
