ശബരിമല സ്വർണ്ണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ, രഹസ്യകേന്ദ്രത്തിൽ പ്രത്യേകസംഘം ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം:ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്തതായി സൂചന. പ്രത്യേകസംഘം വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യകേന്ദ്രത്തിലാണ് ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നതുൾപ്പെടെ വിവരം പുറത്തുവരാനുണ്ട്. ഉണ്ണിക്കൃഷ്ണൻ പോറ്റിയെ നിരവധി തവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സ്വർണ്ണക്കൊള്ള പുറത്തുവന്ന് ദിവസങ്ങൾ പിന്നിടുമ്പോഴാണ് കസ്റ്റഡിയിലെടുക്കുന്നത്.