കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ‍് ആക്രമണം, മൂന്ന് പേർക്കായി തെരച്ചിൽ,


കോളേജിലേക്ക് പോയ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ‍് ആക്രമണം, മൂന്ന് പേർക്കായി തെരച്ചിൽ, 



ദില്ലി: ദില്ലിയിൽ വിദ്യാർത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ദില്ലി സർവകലാശാല രണ്ടാംവർഷ വിദ്യാർഥിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു അതിക്രമം. മൂന്നുപേരാണ് പെൺകുട്ടിയെ ആക്രമിച്ചത്. പ്രതികളിൽ ഒരാളായ ജിതേന്ദർ പെൺകുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നു. പെൺകുട്ടിയുടെ കൈക്ക് പൊള്ളലേറ്റി‌‌‌ട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം പ്രതികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. പ്രതികളെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. അർമാൻ, ഇഷാൻ, ജിതേന്ദർ എന്നിവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.