സി. സദാനന്ദന്റെ എംപി ഓഫീസ് മട്ടന്നൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മട്ടന്നൂരില്‍ രാജ്യസഭാംഗം സി. സദാനന്ദന്റെ എംപി ഓഫീസും എംപിക്കുള്ള പൗരസ്വീകരണവും കേന്ദ്ര- പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു. ഡോ. കൂമുള്ളി ശിവരാമന്‍ അധ്യക്ഷത വഹിച്ചു.
വത്സന്‍ തില്ലങ്കേരി, ബിജു ഏളക്കുഴി, ഡോ. ടി.പി. രവീന്ദ്രന്‍, സി.എച്ച്. മോഹന്‍ദാസ്, പ്രൊഫ. കെ. കുഞ്ഞികൃഷ്ണന്‍, കൃഷ്ണകുമാര്‍ കണ്ണോത്ത്, എ. മധുസൂദനന്‍, ബാനിഷ് കണ്ണോത്ത് എന്നിവര്‍ സംസാരിച്ചു. സി. സദാനന്ദന്‍ എംപി മറുപടി പ്രസംഗം നടത്തി.
ഇല്ലംമൂല റോഡില്‍ ശ്രീശങ്കര വിദ്യാപീഠത്തിന് സമീപമാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. ഫോണ്‍: 6282 430 530
