അടുത്ത വർഷത്തെ കായികമേള കണ്ണൂരിൽ; പ്രായതട്ടിപ്പ് പരാതിയിൽ അന്വേഷണം നടത്തുമെന്നും മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: അടുത്ത വർഷത്തെ സ്കൂൾ കായികമേള കണ്ണൂരിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. കായികമേളയുടെ പതാക സമാപന ചടങ്ങിൽ വിദ്യാഭ്യാസ ഉപഡയറക്ടർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന് കൈമാറും. കായികമേളക്കിടെ പ്രായതട്ടിപ്പ് നടന്നെന്ന പരാതിയിൽ അന്വേഷണം നടത്തും. കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റ് ഇത്തവണത്തെ കായികമേളയിൽ ഉൾപ്പെടുത്താനായത് നേട്ടമാണ്. മേളയിൽ മികച്ച പ്രകടനം നടത്തുന്ന 50 വിദ്യാർഥികൾക്ക് വീട് വെച്ചുനൽകുന്ന പദ്ധതിക്ക് ഇത്തവണ തുടക്കമാകുമെന്നും സമാപന ചടങ്ങിനു മുന്നോടിയായി മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.




പാ​ല​ക്കാ​ടി​ന്‍റെ ര​ഹ​സ്യാ​യു​ധ​മാ​യ വി.​എം.​എ​ച്ച്.​എ​സ്​ വ​ട​വ​ന്നൂ​രി​ന്​ 42 പോ​യ​ന്‍റു​ണ്ട്. കോ​ഴി​​ക്കോ​ട്​ പൂ​ല്ലൂ​രാം​പാ​റ സെ​ന്‍റ്​ ​ജോ​സ​ഫ്സ്​ എ​ച്ച്.​എ​സ്.​എ​സി​ന്​ 39ഉം ​എ​ച്ച്.​എ​സ്​ മു​ണ്ടൂ​രി​ന്​ 34ഉം ​പോ​യ​ന്‍റു​ണ്ട്. മി​ക​ച്ച സ്​​പോ​ർ​ട്​​സ്​ ഹോ​സ്റ്റ​ലി​നു​ള്ള കി​രീ​ടം തി​രു​വ​ന​ന്ത​പു​രം ജി.​വി രാ​ജ സ്കൂ​ൾ നേ​ര​ത്തേ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ജി.​വി രാ​ജ​ക്ക്​ 48 പോ​യ​ന്‍റു​ണ്ട്. അ​വ​സാ​ന ദി​നം 18 ഇ​ന​ങ്ങ​ളി​ലാ​ണ്​ അ​ത്​​ല​റ്റി​ക്സ്​ മ​ത്സ​ര​ങ്ങ​ൾ. തി​ങ്ക​ളാ​ഴ്ച ഒ​രു റെ​ക്കോ​ഡ്​ പി​റ​ന്നു. ഓ​വ​റോ​ൾ കി​രീ​ട​പോ​രാ​ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല കു​തി​പ്പ് തു​ട​രു​ക​യാ​ണ്. 1810 പോ​യി​ന്റാ​ണ്​ ആ​തി​ഥേ​യ​രു​ടെ സ​മ്പാ​ദ്യം. 202 സ്വ​ർ​ണം, 145 വെ​ള്ളി, 170 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ മെ​ഡ​ൽ നി​ല. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള തൃ​ശൂരി​ന് 871 പോ​യ​ന്‍റു​ണ്ട്. 843 പോ​യ​ന്‍റു​ള്ള ക​ണ്ണൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തും 789 പോ​യന്റു​ള്ള പാ​ല​ക്കാ​ട് നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്.