കൂട്ടുപുഴയിൽ കഞ്ചാവുമായി ഉളിയിൽ പടിക്കച്ചാൽ സ്വദേശി പിടിയിൽ
ഇരിട്ടി : കഞ്ചാവുമായി പടിക്കച്ചാൽ സ്വദേശി പിടിയിൽ.
പടിക്കച്ചാലിലെ സ്വാലിഹ് മൻസിലിൽ മുഹമ്മദ് സാബിത്ത് (27) ആണ് കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് വാഹന പരിശോധനക്കിടെ 16 ഗ്രാം കഞ്ചാവുമായി പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില്ലൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
