പിഎം ശ്രീ പദ്ധതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളക്കോട് ടൗണിൽ 'പ്രതിഷേധാഗ്നി' സംഘടിപ്പിച്ചു

പിഎം ശ്രീ പദ്ധതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ   വിളക്കോട് ടൗണിൽ 'പ്രതിഷേധാഗ്നി' സംഘടിപ്പിച്ചു








കാക്കയങ്ങാട് :പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് ആർഎസ്എസ് ന് കുഴലൂത്ത് നടത്തിയ ഇടത് സർക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഹ്വാന പ്രകരം മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധാഗനി ഇന്നലെ രാത്രി 7 മണിക്ക് വിളക്കോട് ടൗണിൽ വെച്ച് നടത്തപ്പെട്ടു.

യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് സലാൽന്റെ അധ്യക്ഷതയിൽ 
യൂത്ത്‌ ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നല്ലൂർ ഉൽഘടനം ചെയ്തു 
യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫഹദ് സ്വാഗതവും യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ ലത്തീഫ് നന്ദിയും അർപ്പിച്ചു .

മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി കെവി റഷീദ്, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ ഷംനാസ് മാസ്റ്റർ, മുസ്ലിം ലീഗ് വിളക്കോട് ശാഖ ജനറൽ സെക്രട്ടറി സാലി മാസ്റ്റർ ആശംസയും അർപ്പിച്ചു , റഹൂഫ് കെവി , ജാഫർ,നൗഫീർ,ശുഹൈൽ വാഫി,നിഹാൽ,ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു.