കാസർഗോഡ്പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്.