6- ാം ക്ലാസുകാരി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു, സ്കൂൾ അധികൃതരുടെ പീഡനം കാരണമെന്ന് മാതാപിതാക്കൾ; സംഭവം ജയ്പൂരിൽ
ജയ്പൂർ</strong>: ജയ്പൂരിൽ സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി ആറാം ക്ലാസ് വിദ്യാർഥി മരിച്ചതിൽ ദുരൂഹത തുടരുന്നു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം കുട്ടി കൈവരിയിലേക്ക് കയറുന്നതും, മുകളിൽനിന്ന് ചാടുന്നതും കാണാം. 47 അടി ഉയരത്തിൽ നിന്നുള്ള വീഴ്ചയാണ് മരണത്തിനിടയാക്കിയത്. എന്നാൽ, വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ കുട്ടി വീണുകിടന്ന സ്ഥലം ഒരു തുള്ളിപോലും ചോരയില്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. മറ്റ് തെളിവുകളും കണ്ടെത്താനായില്ല. ശനിയാഴ്ചയാണ് ജയ്പൂരിരെ നീർജ മോദി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി അമൈറ (9) സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചത്. അടുത്തുള്ള ആശുപത്രിയിൽ അമൈറയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കേസ് എടുക്കമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നൽകി</p><p>അമൈറയെ അപകടത്തിനു ശേഷം ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. അധ്യാപകരുടെയും സ്റ്റാഫിന്റെയും പങ്ക് അന്വേഷിക്കണമെന്നും, സ്കൂൾ പരിസരത്ത് ഇത്തരമൊരു സംഭവം എങ്ങനെയുണ്ടായി എന്ന് വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മാതാപിതാക്കളുടെ ഏക മകളായിരുന്നു അമൈറ. ബാങ്കിൽ ജോലി ചെയ്യുകയാണ് അമൈറയുടെ അമ്മ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നു. സംഭവത്തിന് 6 മണിക്കൂറുകൾക്കുശേഷമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി എഫ്ഐആർ ഫയൽ ചെയ്തത്.</p><p><strong>(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)</