മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശം: നിലപാട് വ്യക്തമാക്കി പാണക്കാട് തങ്ങൾ; 'രാഷ്ട്രീയ വിമർശനം ആകാം, വ്യക്തി അധിക്ഷേപം പാടില്ല'
മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി പാണക്കാട് തങ്ങൾ. പിഎംഎ സലാമിനെ തള്ളിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. രാഷ്ട്രീയ വിമർശനങ്ങൾ ആകാമെന്നും എന്നാൽ വ്യക്തി അധിക്ഷേപങ്ങൾ പാടില്ലെന്നും പാണക്കാട് ശിഹാബലി തങ്ങൾ പറഞ്ഞു. വ്യക്തി അധിക്ഷേപം നല്ല കാര്യമല്ല. ഇത്തരം കാര്യങ്ങളിൽ എല്ലാവരും സൂക്ഷിക്കണമെന്നും പാണക്കാട് തങ്ങൾ പറഞ്ഞു.