'വർ​ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കം 'ഛത്തീസ്​ഗഡിലെ ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കിയതിനെതിരെ സിറോ മലബാർസഭ

ഛത്തീസ്​ഗഡിലെ ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കിയതിനെതിരെ സിറോ മലബാർസഭ


ദില്ലി: ഛത്തീസ്​ഗഡിലെ ചില ​ഗ്രാമങ്ങളിൽ പാസ്റ്റർമാരെയും പരിവർത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോർഡുകൾ സ്ഥാപിച്ച സംഭവം ,വർ​ഗീയതയുടെ പുതിയ രഥയാത്രയുടെ തുടക്കമെന്ന് സിറോ മലബാർ സഭ കുറ്റപ്പെടുത്തി.   ഒരു വിഭാ​ഗത്തെ രണ്ടാംതരം പൗരൻമാരാക്കി മാറ്റുന്ന നടപടിയാണിത്., വിഭജനത്തിന് ശേഷം രാജ്യം കണ്ട വിഭജനപരമായ അതിർത്തിയാണിത്.ഇത് കോടതി അം​ഗീകരിച്ചതോടെ ഹിന്ദുത്വ ശക്തികൾ അസഹിഷ്ണുതയുടെ പുതിയ പരീക്ഷണം കൂടി ആരംഭിച്ചിരിക്കുന്നു എന്നും ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.ഹൈക്കോടതി നടപടി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും സഭ വ്യക്തമാക്കി.ഇത്തരം ബോർഡുകൾക്കെതിരെ നൽകിയ ഹർജി കഴിഞ്ഞ ദിവസം ഛത്തീസ്​ഗഡ് ഹൈക്കോടതി തള്ളിയിരുന്നു, ഇത് ചൂണ്ടിക്കാട്ടിയാണ് വിമർശനം.ഈ സാഹചര്യം മറ്റ് ചില മത തീവ്ര വാദികൾ മുതലെടുക്കുന്നത് അംഗീകരിക്കാൻ ആവില്ല,"അവർ നിങ്ങളെ തേടി വന്നു" എന്ന മട്ടിൽ ചില തീവ്ര സംഘങ്ങൾ നടത്തുന്ന പരിഹാസം തള്ളി കളയുന്നു എന്നും സഭ വ്യക്തമാക്കി