തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസികൾക്ക് ഉൾപ്പെടെ നാളെയും മറ്റന്നാളും അവസരം; കേരളത്തിൽ അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്ക് പേര് ചേർക്കാം
തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.കേരളം തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം.കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം ഈ ആഴ്ചയുണ്ടാവുമെന്നാണ് റിപ്പോർട്ട്. നവംബർ അഞ്ചിന് മുമ്പ് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ഡിസംബർ 5-നും 15-നും ഇടയിൽ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കും. തിരുവനന്തപുരത്ത് ശബരിനാഥനെ ഉൾപ്പെടെ കോണ്ഗ്രസ് രംഗത്തിറക്കും. ദീപക്, സുന്ദർ, വഞ്ചിയൂർ ബാബു എന്നിവർ സിപിഎം നിരയിലുള്ളപ്പോൾ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം.