സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്ത് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങി; അപകട സാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കിയെങ്കിലും കേട്ടില്ല; മുങ്ങിമരിച്ചത് കര്‍ണ്ണാടകയില്‍ നിന്നുള്ള മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍; പയ്യാമ്പലത്തിന് കറുത്ത ഞായര്‍

രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ നില അതീവഗുരുതരമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മൂന്നാമത്തെ ആളിനേയും കിട്ടി. മരിച്ചിരുന്നു. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയത്. അപകടസാധ്യതയുള്ളതിനാല്‍ കുളിക്കാനിറങ്ങുന്നവരെ വിലക്കാറുണ്ടെങ്കിലും പലരും ഇത് ചെവിക്കൊള്ളാറില്ല. ഇവിടേയും ദുരന്തമുണ്ടാക്കിയത് ഈ വിലക്ക് ലംഘിക്കലാണ്.
ബെംഗളൂരുവിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളായ അഫ്നാന്‍, റഹാനുദ്ദീന്‍, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബീച്ചില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. കര്‍ണാടക സ്വദേശികളാണ് മൂന്ന് പേരും. രാവിലെയായിരുന്നു സംഭവം. എട്ടംഗ സംഘമായിരുന്നു കടലില്‍ കുളിക്കാന്‍ ഇറങ്ങിയത്.
ഇതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍പ്പെട്ടത്. അഫ്നാനെയും റഹാനുദ്ദീനെയും നാട്ടുകാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിന് പിന്നാലെ അഫ്രാസിന്റെ മൃതദേഹം കണ്ടെത്തിയത്.
