തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത പ്രഖ്യാപനം ചടങ്ങിനുള്ള ഒന്നരക്കോടി കണ്ടെത്തിയത് ഫണ്ട് വകമാറ്റി. പാവപ്പെട്ടവർക്ക് വീട് നിർമിക്കാനുള്ള പദ്ധതിയിൽ നിന്ന് തുക വകമാറ്റിയാണ് പണം കണ്ടെത്തിയത്. ഒക്ടോബർ 26 ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.

അതേസമയം, ദാരിദ്ര്യ വിമുക്ത പ്രഖ്യാപന ചടങ്ങിലേക്ക് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് ക്വാട്ട നിശ്ചയിച്ച് ഉത്തരവ്. തിരുവനന്തപുരത്തെ ഗ്രാമ പഞ്ചായത്തുകളിൽ നിന്ന് 200 പേരെയും, ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് 100, മുനിസിപ്പാലിറ്റി 300 എന്നിങ്ങനെയാണ് ക്വാട്ട. തിരുവനന്തപുരം നഗരസഭയിൽ നിന്ന് 10,000 പേരെ പരിപാടിക്കെത്തിക്കണമെന്നും നിർദേശമുണ്ട്. തദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി, തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഉത്തരവിലാണ് ഈ കാര്യം പറയുന്നത്.