പാമ്പുകളുടെ രാജാവ് ഈ കൈകളിൽ ഭദ്രം; രാജവെമ്പാല പിടുത്തത്തിൽ സെഞ്ച്വറി അടിച്ച് ഫൈസൽ വിളക്കോട്

പാമ്പുകളുടെ രാജാവ് ഈ കൈകളിൽ ഭദ്രം; രാജവെമ്പാല  പിടുത്തത്തിൽ സെഞ്ച്വറി അടിച്ച് ഫൈസൽ   വിളക്കോട്


@noorul ameen





ഇരിട്ടി : പാമ്പ് പിടുത്തത്തില്‍ ജില്ലയിലെ നായകനായി ഫൈസല്‍ വിളക്കോട്. മൂന്ന് വര്‍ഷത്തിനിടെ പിടികൂടിയത് 100 രാജവെമ്പാലകളെ ഉള്‍പ്പെടെ 3500 പാമ്പുകളെ. വനം വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനും മാര്‍ക്ക് പ്രവര്‍ത്തകനുമാണ് താരം.


ആറളം ഫാമിൽ നിന്നായിരുന്നു ഫൈസൽ തന്റെ നൂറാമത്തെ രാജ വെമ്പാലയെ പിടികൂടിയത് ഇന്നലെ ആറളം ഫാം ബ്ലോക്ക്‌ 10 ലെ താമസക്കാരനായ കെ എൻ അഖിൽ എന്നയാളുടെ പറമ്പിൽ നിന്നും RRT യുടെ സഹായത്തോടെ ഫൈസൽ വിളക്കോട്,മിറാജ് പേരാവൂർ  എന്നിവർ ചേർന്ന് കൂറ്റൻ രാജ വെമ്പാലയെ പിടികൂടിയത്.
ഇതിനെ പിന്നീട് ഉൾവനത്തിൽ 
തുറന്നു വിട്ടു.