ബിജെപിക്ക് എതിരെ വോട്ട് മോഷണവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്ക് ബലമേകി ഇന്ന് കൂടുതൽ തെളിവുകൾ പുറത്തുവരും. യൂത്ത് കോൺഗ്രസ് പ്രതിനിധീകരിച്ചുകൊണ്ട്, രാഹുൽ ഗാന്ധിയുടെ ‘ഹൈഡ്രജൻ ബോംബ്’ ഇന്ന് ഇന്ദിരാഭവനിൽ വെച്ച് നടക്കുന്ന വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിടുമെന്ന് അറിയിച്ചു.

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ ഈ സുപ്രധാന നീക്കം. ബിഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം നടക്കുന്ന സാഹചര്യത്തിൽ, രാഹുലിന്റെ ഇന്നത്തെ വാർത്താ സമ്മേളനം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. നേരത്തെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി രണ്ട് തവണ വാർത്താസമ്മേളനം നടത്തിയിരുന്നു.