യെമൻ പൗരൻ അറസ്റ്റിൽ




യെമൻ പൗരൻ അറസ്റ്റിൽ




ഇരിട്ടിയിലെ  മന്തി റെസ്റ്റോറന്റിൽ വേണ്ടത്ര രേഖകളില്ലാതെ  ജോലി ചെയ്തിരുന്ന യെമൻ പൗരൻ തമാം അലവി അൽ മഹേൽ ( 21)നെ  നെടുമ്പാശ്ശേരി എയർപോർട്ടിന്റെ സമീപത്തു വെച്ച് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഇരിട്ടി എസ് ഐ  ഷറഫുദ്ധീനും സംഘവും അറസ്റ്റ് ചെയ്തു . വിദേശ പൗരൻ ആയിട്ടും വിസയുടെയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി ആണ് ഇയാൾ ജോലി ചെയ്തു വന്നിരുന്നത്. 2022 - ൽ തന്നെ ഇയാളുടെ രേഖകളുടെ കാലാവധി തീർന്നിരുന്നു. കോടതിയിൽ  ഹാജരാക്കിയ ഇയാളെ റിമാൻഡ്  ചെയ്തു.