കേരളത്തിൽ ബലിപെരുന്നാളിന് 2 ദിവസം പൊതുഅവധി: മെയ് 28നും അവധി പ്രഖ്യാപിച്ച് സർക്കാർ


കേരളത്തിൽ ബലിപെരുന്നാളിന് 2 ദിവസം പൊതുഅവധി: മെയ് 28നും അവധി പ്രഖ്യാപിച്ച് സർക്കാർ 




തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മെയ് 28-ന് കൂടി പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. നേരത്തെ കലണ്ടർ പ്രകാരം മെയ് 27-നായിരുന്നു പെരുന്നാൾ അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് ഇത്തവണ കേരളത്തിൽ മെയ് 28-നാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.(Bakrid Holiday Kerala, Kerala Government Declares Two Day Public Holiday For Bakrid May 28)

ഈ സാഹചര്യത്തിലാണ് പെരുന്നാൾ ദിനമായ 28-ന് കൂടി അവധി നൽകാൻ തീരുമാനമായത്. മുൻപ് നിശ്ചയിച്ച 27-ലെ അവധി റദ്ദാക്കാതെയാണ് 28-ന് കൂടി സർക്കാർ അധിക അവധി അനുവദിച്ചത്.

ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ബലിപെരുന്നാൾ അവധി ലഭിക്കും. ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ രണ്ട് ദിവസത്തെ പൊതുഅവധി ബാധകമായിരിക്കും. ഇത് പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്കും സർക്കാർ ജീവനക്കാർക്കും വലിയ ആശ്വാസമാകും.