യുവാവിനെ വെട്ടിയ കേസ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

യുവാവിനെ വെട്ടിയ കേസ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്


കോഴിക്കോട്: യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടയാളെ കണ്ടെത്തുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. താമരശ്ശേരി അടിവാരം എലിക്കാട് സ്വദേശി പൂവിലേരി അബ്ദുല്‍ ഫാരിസിനെതിരെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണം നടന്നത്. അടിവാരം പാറക്കടവ് സ്വദേശി ഫസല്‍ മുഹമ്മദി(23)ന് നേരെയാണ് അബ്ദുല്‍ ഫാരിസ് ആക്രമണം അഴിച്ചുവിട്ടത്. ഫസലിനെ വാള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. താമരശ്ശേരി പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇയാളെ പിടികൂടാന്‍ കഴിയാതെ വന്നതോടെയാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനിച്ചത്