'' നമ്മള്‍ ഒന്നടങ്കം സന്തോഷിച്ച സമയം''; അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് പത്മജ വേണുഗോപാല്‍


'' നമ്മള്‍ ഒന്നടങ്കം സന്തോഷിച്ച സമയം''; അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി 34 കോടി ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് പത്മജ വേണുഗോപാല്‍


സൗദി ജയിലില്‍ 18 വര്‍ഷമായി കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സുമനസുകള്‍ ശേഖരിച്ചതില്‍ മോദിയെ അഭിനന്ദിച്ച് പത്മജ വേണുഗോപാല്‍. വിവരം പങ്കുവച്ചത് ഫെയ്‌സ്ബുക്ക് പോ്‌സ്റ്റിലൂടെയായിരുന്നു.
ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാന്‍ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളര്‍ച്ചയാണെന്നും പത്മജ വേണുഗോപാല്‍ കുറിച്ചു.
ഭാരതത്തില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സിസ്റ്റം അതിവേഗം വ്യാപകമായതാണ് ഒറ്റക്ലിക്കില്‍ പണമയക്കാനും മണിക്കൂറുകള്‍കൊണ്ട് ഇത്രയും ഭീമമായ തുക സമാഹരിക്കാനും സാധിച്ചത്. ഡിജിറ്റല്‍ സൂപ്പര്‍ പവറായി ഇന്ത്യ വളര്‍ന്നിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്തും വികസന രംഗത്തും മോദിസര്‍ക്കാര്‍ ഭാരതത്തിന് ഉണ്ടാക്കുന്ന അതിവേഗ വളര്‍ച്ചയെ എല്ലാവരും രാഷ്ട്രീയം മറന്ന് അഭിനന്ദികേണ്ടിയിരിക്കുന്നുവെന്നും പത്മജ വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;

നമ്മള്‍ ഒന്നടങ്കം സന്തോഷിച്ച സമയമായിരുന്നു നമ്മുടെ സഹോദരന്‍ അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ആവശ്യമായ 34 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞത്... ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ ആയിരുന്നു ആ സഹോദരന്‍ 18 വര്‍ഷം സൗദിയില്‍ ജയിലില്‍ കിടന്നത്...

പക്ഷേ ആ സഹോദരന്റെ മോചനത്തിന് ആവശ്യമായ തുക ഇത്രവേഗം സമാഹരിക്കാന്‍ കഴിഞ്ഞത് ഭാരതത്തിന് ടെക് നോളജി രംഗത്ത് ഉണ്ടായ അതിവേഗ വളര്‍ച്ചയാണ്...

ഡിജിറ്റല്‍ പെയ്‌മെന്റ് സിസ്റ്റം ഭാരതത്തില്‍ അതിവേഗം വ്യാപകമായത് ആണ് ഒറ്റ ക്ലിക്കില്‍ 34 കോടി രൂപ മണിക്കൂറുകള്‍ കൊണ്ട് സമാഹരിക്കാന്‍
കഴിഞ്ഞത്..

UPI എന്ന Unified Payments Interface എന്ന സാങ്കേതിക വളര്‍ച്ചയാണ് ഇത്രയും പണം പെട്ടെന്ന് സമാഹരിക്കാന്‍ കഴിഞ്ഞ അത്ഭുത നേട്ടത്തിന് കാരണമായത്...ഇന്ത്യ ഇന്ന് ഡിജിറ്റല്‍ എക്കണോമിയായി മാറിയിരിക്കുന്നു..

ബില്‍ ഗേറ്റ്‌സ് ഈയിടെ പറഞ്ഞത് ഈ അവസരത്തില്‍ ഞാന്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രശംസയായി കാണുന്നു.. ബില്‍ ഗേറ്റ്‌സ് പറഞ്ഞത്.. ' ' ഇന്ത്യ ഡിജിറ്റല്‍ സൂപ്പര്‍ പവര്‍ ആയി മാറിയിരിക്കുന്നു.. ഈ വളര്‍ച്ച എന്നെ അത്ഭുതപ്പെടുത്തുന്നു''...

അബ്ദുല്‍ റഹീമിന്റെ അമ്മയുടെ പ്രാര്‍ത്ഥന ഫലം കണ്ടിരിക്കുന്നു.. ഇതിനു വേണ്ടി മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച ശ്രീ ബോബി ചെമ്മണ്ണൂരിനും, സമൂഹത്തിനും നന്ദി...

മോദി സര്‍ക്കാര്‍ ശാസ്ത്ര സാങ്കേതിക രംഗത്ത്, വികസനരംഗത്ത് ഭാരതത്തിന് ഉണ്ടാക്കുന്ന അതിവേഗ വളര്‍ച്ചയെ ഈ അവസരത്തില്‍ എല്ലാവരും
രാഷ്ട്രീയം മറന്ന് അഭിനന്ദിക്കേണ്ടിയിരിക്കുന്നു.,.
പത്മജ വേണുഗോപാല്‍