മലപ്പുറത്ത് റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

മലപ്പുറത്ത് റോഡരികിൽ നിർത്തിയ കാർ പുഴയിലേക്ക് മറിഞ്ഞു; യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു


നാട്ടുകാരും,പൊന്നാനി സ്റ്റേഷൻ യുണിറ്റ് ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്.

photo - facebook

മലപ്പുറം : പൊന്നാനി കര്‍മ്മയില്‍ റോഡരികില്‍ നിര്‍ത്തിയ കാര്‍ പുഴയിലേക്ക് മറിഞ്ഞ് കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.

പുഴയോരത്ത് നിര്‍ത്തിയിട്ട കാര്‍ അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് കാറില്‍ കുട്ടികള്‍ ഉള്‍പ്പെടെയുളള കുടുംബം ഉണ്ടായിരിന്നു. നാട്ടുകാരും,പൊന്നാനി സ്റ്റേഷൻ യുണിറ്റ് ട്രോമാകെയർ വളണ്ടിയർമാരും ചേർന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്. കാർ ഭാഗികമായി തകർന്നെങ്കിലും കാറിലുണ്ടായിരുന്നവർക്ക് കാര്യമായി പരിക്കില്ല. ക്രെയിൻ എത്തിച്ചാണ് കാർ കരയിലേക്ക് കയറ്റിയത്.