കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റാൻ നിര്‍ദ്ദേശം; ‘ഒന്നാം തീയതിയും മദ്യശാല തുറന്നാല്‍ വൻ വരുമാന വര്‍ധനവ്’

കേരളത്തിലെ ‘ഡ്രൈ ഡേ’ മാറ്റാൻ നിര്‍ദ്ദേശം; ‘ഒന്നാം തീയതിയും മദ്യശാല തുറന്നാല്‍ വൻ വരുമാന വര്‍ധനവ്’

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമാസവും ഒന്നാം തീയ്യതിയുള്ള ‘ഡ്രൈ ഡേ’ മാറ്റണമെന്ന് സെക്രട്ടറി തല കമ്മറ്റിയുടെ ശുപാര്‍ശ. ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് നിര്‍ദേശം. എല്ലാ മാസവും ഒന്നാം തീയ്യതി മദ്യശാല തുറന്നാല്‍ 15,000 കോടിയുടെ വരുമാന വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

വരുമാന വര്‍ധന ചര്‍ച്ച ചെയ്യാൻ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത യോഗമാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. വില കുറഞ്ഞ- വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വില്‍പന, മദ്യ ഉത്പാദനം പ്രോത്സാഹിപ്പിച്ച് കയറ്റുമതിയിലേക്ക് കൂടുതലായി കടക്കുന്ന കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. പുതിയ മദ്യനയം വരുന്നതിന് മുന്നോടിയായാണ് യോഗം നടന്നത്