വീട്ടിൽനിന്ന് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി


വീട്ടിൽനിന്ന് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി


കോഴിക്കോട്> കുറ്റ്യാടിയിൽ വീട്ടിൽനിന്ന് ആഴ്ചകളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വേളം പെരുവയൽ തലവഞ്ചേരി ശിവക്ഷേത്രത്തിനുസമീപത്തെ കണിശന്റെ മീത്തൽ വീട്ടിലാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. നാട്ടുകാരും പ്രദേശവാസികളും വിവരമറിയിച്ചതോടെ കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

വീട്ടിലെ താമസക്കാരനായ കണിശന്റെ മീത്തൽ ദിനേശനെ ആഴ്ചകളോളമായി കാണാനില്ലായിരുന്നു. ദിനേശന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇവരുടൊപ്പമായിരുന്നില്ല ദിനേശൻ കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന വിവരമറിഞ്ഞ സഹോദരി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു. പൊലീസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.
ഡിഎൻഎ ഫലം വന്നാലെ മരിച്ചത് ആരെന്ന് വ്യക്തമാവുകയുള്ളൂ.