കാൽവഴുതി കുളത്തിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യം

കാൽവഴുതി കുളത്തിൽ വീണു; നാലു വയസുകാരന് ദാരുണാന്ത്യം


ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഇടുക്കി: കൂവക്കണ്ടത്ത് നാല് വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയതാണ് കുട്ടി. കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു.

തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴയിൽനിന്ന് ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.