റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയ്യതികളായി, വിവരങ്ങളറിയാം

റദ്ദാക്കിയ യുജിസി നെറ്റ്, സിഎസ്ഐആർ നെറ്റ് പരീക്ഷകൾക്ക് തിയ്യതികളായി, വിവരങ്ങളറിയാം  

ദില്ലി : റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷകൾ നടത്താനുളള തീയ്യതിയായി. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യുഡിസി നെറ്റ് പരീക്ഷകൾ നടക്കും. സിഎസ്ഐആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകൾ മാറ്റിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയ്യതികൾ പ്രഖ്യാപിച്ചത്.