ഇത് മൂന്നാമൂഴം, മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡൻ്റ്, എതിരില്ലാതെ വിജയം; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം


ഇത് മൂന്നാമൂഴം, മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡൻ്റ്, എതിരില്ലാതെ വിജയം; ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം


താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് ആയി വീണ്ടും മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെടും. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. പുതിയ ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണുള്ളത്.

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരരംഗത്തുള്ളത്. അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജു പിള്ള, ജയന്‍ ചേര്‍ത്തല എന്നിവര്‍ മത്സര രംഗത്തുണ്ട്.

ജൂണ്‍ 30ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ പൊതുയോഗം നടക്കുന്നത്. വോട്ടിംഗിന് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയില്‍ ഉള്ളത്. ജൂണ്‍ 3 മുതലാണ് പുതിയ ഭാരവാഹികളായി മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്നും പത്രിക സ്വീകരിക്കാന്‍ ആരംഭിച്ചത്.