പ്ലസ് വൺ സീറ്റ് ക്ഷാമം: പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതിൽ മന്ത്രിയുടെ പ്രത്യേക പ്രസ്താവന നാളെ

പ്ലസ് വൺ സീറ്റ് ക്ഷാമം: പുതിയ സീറ്റുകളും ബാച്ചുകളും അനുവദിക്കുന്നതിൽ മന്ത്രിയുടെ പ്രത്യേക പ്രസ്താവന നാളെ

തിരുവനന്തപുരം: മലപ്പുറത്ത് പുതിയ പ്ലസ് വൺ ബാച്ച് അനുവദിക്കുന്നതിൽ സർക്കാർ തീരുമാനം നാളെ. നിയമസഭയിൽ വിദ്യാഭ്യാസമന്ത്രി ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തും. സീറ്റ് ക്ഷാമത്തെ കുറിച്ച് പഠിച്ച വിദഗ്ധസമിതി കൂടുതൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കാനായിരുന്നു ശുപാർശ ചെയ്തത്. സപ്ലിമെന്ററി അലോട്ട്മെൻറ് കഴിഞ്ഞപ്പോൾ പതിനായിരത്തോളം സീറ്റുകളാണ് ജില്ലയിൽ ആവശ്യമായുള്ളത്.