കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണപ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി

കൊച്ചി : വയനാട് കുറുവ ദ്വീപിൽ സംസ്ഥാന സർക്കാർ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞ് ഹൈക്കോടതി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് എങ്ങനെ അനുമതി നൽകി എന്നതിൽ വിശദീകരണം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഇക്കോ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരനായ വെള്ളച്ചാലിൽ പോളിനെ ആന ചവിട്ടിക്കൊന്നതിന് പിന്നാലെ വയനാട്ടിലെ എക്കോടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിടാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഇവിടെ നിർമ്മാണപ്രവർത്തനങ്ങളും പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇക്കോടൂറിസത്തിന്റെ ഭാഗമായി രണ്ട് കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് കുറുവ ദ്വീപിൽ നടക്കുന്നത്.