പേരിയയിൽ ജനവാസ മേഖലയിൽ ഭീതി പരത്തി ചെന്നായ് കൂട്ടം; പുള്ളിമാനിനെ കടിച്ചു തിന്നു
പേരിയ: താഴെ പേരിയയിൽ ചെന്നായ കൂട്ടം പുള്ളിമാനിനെആക്രമിച്ചു കടിച്ചു തിന്നു. ജനവാസ മേഖലയിൽ ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. 12 ഓളം വരുന്ന ചെന്നായ്ക്കൾ നാട്ടുകാർ നോക്കിനിൽക്കെയാണ് പുള്ളിമാനിനെ ആക്രമിച്ച് കടിച്ചുകീറി ദൂരേക്ക് വലിച്ചു കൊണ്ടു പോയത്. രാവിലെ കുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴിയരികിലാണ് ഈ സംഭവം എന്നുള്ളത് നാട്ടുകാരിൽ ഭീതി പടർത്തിയിട്ടുണ്ട്.
