ജപമാല റാലി നടത്തി
@noorul ameen
ഇരിട്ടി: കുന്നോത്ത് സെൻ്റ് തോമസ് ഫൊറോന ദൈവാലയത്തിൽ ജപമാസ സമാപനത്തോടനുബന്ധിച്ച് എ കെ സി സി കുന്നോത്ത് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പ്രാർത്ഥനാനിയോഗങ്ങളുമായി ജപമാല റാലി നടത്തി. പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള ജപമാല റാലിയിൽ കുന്നോത്തിടവകാ സമൂഹം ഒന്നാകെ അണിചേർന്നു. കുന്നോത്ത് ഫൊറോനാ വികാരി റവ.ഫാദർ സെബാസ്റ്റ്യൻ മുക്കിലിക്കാട്ട്, അസിസ്റ്റൻ്റ് വികാരി റവ.ഫാദർ ജോസഫ് കരിങ്ങാലിക്കാട്ടിൽ, ഗ്ലോബൽ വർക്കിങ്ങ് കമ്മിറ്റിയംഗം ബെന്നി പുതിയാ o പുറം, യൂണിറ്റ് പ്രസിഡൻ്റ് ജോസഫ് നെല്ലിക്കുന്നേൽ, പാരീഷ് കോർഡിനേറ്റർ സെബാസ്റ്റ്യൻ കക്കാട്ടിൽ, തങ്കച്ചൻ തുരുത്തി മറ്റത്തിൽ, രഞ്ജന വടക്കേൽ ,സോളി പുതിയാം പുറം,ബിനോയ് ചെരുവിൽ, ജോസ് നടുവിൽ പുരയിടത്തിൽ,FCC സിസ്റ്റേഴ്സ്, കൈക്കാരന്മാർ, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.
