വേനൽ കടുത്ത സാഹചര്യത്തിൽ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള നിർദേശങ്ങളുമായി മിൽമ

വേനൽ കടുത്ത സാഹചര്യത്തിൽ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള നിർദേശങ്ങളുമായി മിൽമ


തിരുവനന്തപുരം: വേനൽ കടുത്ത സാഹചര്യത്തിൽ പാലും തൈരും കേടുകൂടാതെ സൂക്ഷിക്കാനും ഉപയോഗിക്കാനുമുള്ള നിർദേശങ്ങളുമായി മിൽമ. ശരിയായ രീതിയിൽ തണുപ്പിച്ച് സൂക്ഷിക്കാത്ത കവർ പാലും തൈരും പിരിഞ്ഞുപോകും. അതിനാൽ, 4--5ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം.

കടകളിൽ പുറത്തുവച്ചിരിക്കുന്ന കവർ പാൽ വാങ്ങിയാൽ പെട്ടെന്ന് കേടാകും. പാൽ ശീതികരിച്ച് സൂക്ഷിക്കാൻ മിൽമ ബൂത്ത് ഏജന്റുമാരും വിതരണക്കാരും കച്ചവടക്കാരും ഉപഭോക്താക്കളും ശ്രദ്ധിക്കണം. യാത്രയിൽ, പ്ലാസ്റ്റിക് കവർ, ബാഗ് എന്നിവയ്ക്കുള്ളിൽ വായുസഞ്ചാരമില്ലാത്ത അവസ്ഥയിൽ പാൽ കവറുകൾ അധികനേരം സൂക്ഷിക്കരുത്. കവർ പാൽ റഫ്രിജറേറ്ററിലെ ചിൽ ബോക്‌സിൽ സൂക്ഷിക്കണം. ഫ്രീസറിൽ സൂക്ഷിക്കേണ്ടതില്ല.