ഭാര്യ പ്രസവത്തിന് നാട്ടിൽ പോയ സമയത്ത് 17കാരിയെ ഗർഭിണിയാക്കിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ


ഭാര്യ പ്രസവത്തിന് നാട്ടിൽ പോയ സമയത്ത് 17കാരിയെ ഗർഭിണിയാക്കിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ


കൊച്ചിയിൽ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാനിലെ ബെഹ്‌റൂർ സ്വദേശി ഹാൻസ് രാജ് (26) ആണ് അറസ്റ്റിലായത്.ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്ത് ഹാൻസ് രാജ് അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. ആദ്യം പെൺകുട്ടിയുമായുള്ള ബന്ധം നിഷേധിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്.