ജനലിൽ തുടലിട്ട് തൂക്കിയ നിലയിൽ 23 കാരന്‍റെ മൃതദേഹം; ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം, ഞെട്ടലോടെ നാട്

ജനലിൽ തുടലിട്ട് തൂക്കിയ നിലയിൽ 23 കാരന്‍റെ മൃതദേഹം; ശരീരമാകെ പൊള്ളൽ, കൊലപാതകമെന്ന് സംശയം, ഞെട്ടലോടെ നാട്

ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ 23 കാരൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആദിവാസി യുവാവ് തീ പൊള്ളലേറ്റ് മരിച്ച നിലയിലാണ് നാട്ടുകാർ കണ്ടത്. ചിന്നക്കനാലിൽ 301 കോളനി നിവാസി തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് പുറത്തു ആണ് മൃതദേഹം കണ്ടത്. ചങ്ങല ഉപയോഗിച്ച് ജനാലയിൽ ബന്ധിച്ച നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കൊലപാതകമാണോയെന്ന കാര്യത്തിലടക്കം സംശയമുണ്ട്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.