ചെടിക്കുളം ആയിഷ എൽ.പി സ്കൂൾ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിപുലമായ പരിപാടികളോടെ നടത്തി

ചെടിക്കുളം ആയിഷ എൽ.പി സ്കൂൾ  സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വിപുലമായ പരിപാടികളോടെ നടത്തി ആറളം: ചെടിക്കുളം ആയിഷ.എൽ.പി സ്കൂളിലെ  സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു.പൊതുസമ്മേളനത്തിൽ ഹെഡ്മിസ്ട്രസ് ജെസ്സി ടീച്ചർ സ്വാഗതം പറയുകയും  വാർഡ് മെമ്പർ ശ്രീമതി ജെസി റെജിയുടെ അധ്യക്ഷതയിൽ ആറളം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ .പി രാജേഷ് ഉദ്ഘാടനവും ചെയ്തു. സ്കൂൾ മാനേജർ ശ്രീ.എം.ഹംസഹാജി മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ.സിബു തോമസ്, എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി ശില്പ, മുൻ എച്ച്.എം.ശ്രീ.ജോസ് മാസ്റ്റർ ,അധ്യാപിക ശ്രീമതി ഉഷ ടീച്ചർ, പ്രീ - പ്രൈമറി അധ്യാപിക ശ്രീമതി ആയിഷ ടീച്ചർ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു. അധ്യാപിക ശ്രീമതി രശ്മി ടീച്ചർ നന്ദിയും പറഞ്ഞു. റാലി, കുട്ടികളുടെ വിവിധ കലാപരിപാടികൾ, പായസവിതരണം എന്നിവ നടന്നു.