‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനം ഞാന്‍ പരീക്ഷ എഴുതുന്നില്ല’ ഉത്തരക്കടലാസില്‍ കുറിച്ച് ബിരുദ വിദ്യാര്‍ത്ഥി

‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനം ഞാന്‍ പരീക്ഷ എഴുതുന്നില്ല’ ഉത്തരക്കടലാസില്‍ കുറിച്ച് ബിരുദ വിദ്യാര്‍ത്ഥി


സണ്ണിലിയോണ്‍ തന്റെ കാമുകയായതുകൊണ്ട് അവരുടെ ജന്‍മദിനത്തില്‍ പരീക്ഷയെഴുതിന്നില്ലന്ന് ഉത്തരക്കടലാസിലെഴുതി ബാംഗ്‌ളൂര്‍ സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി. ഒന്നാംവര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിയാണ് ഉത്തരങ്ങള്‍ക്ക് പകരം ഇങ്ങനെ എഴുതിയത്.

‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അവരുടെ ജന്മദിനമായതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷ എഴുതുന്നില്ല,’ വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതി. സണ്ണി ലിയോണിന് ആശംസകള്‍ നേരാന്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടുകയാണെന്നും ഇയാള്‍ കുറിച്ചു. ഉത്തരക്കടലാസില്‍ മറ്റൊന്നും എഴുതിയിരുന്നില്ല.