ബൈക്ക് ഓടിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവ്; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ബൈക്ക് ഓടിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവ്; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ബൈക്ക് ഓടിക്കുന്നതിനിടെ ഫേസ്ബുക്ക് ലൈവ്; യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കട്ടപ്പന: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ, മൊബൈല്‍ ഫോണില്‍ ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതോടൊപ്പം പ്രത്യേക പരിശീലനത്തിന് വിടാനും ഇടുക്കി ആര്‍ടിഒ ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി നായരുപാറ സ്വദേശി പുത്തന്‍പുരയില്‍ പി ആര്‍ വിഷ്ണു ചെറുതോണി-പൈനാവ് റോഡില്‍ മൊബൈല്‍ ഫോണില്‍ ലൈവ് ചെയ്ത് തന്‍റെ എന്‍ഫീല്‍ഡ് ബൈക്ക് ഓടിച്ചത്.ഷാജി പാപ്പന്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു ലൈവ്. ഇത് ശ്രദ്ധയില്‍പെട്ട ആര്‍ടിഒ ആര്‍ രമണന്‍ ഇയാളെ വിളിച്ചുവരുത്തിയാണ് നടപടി എടുത്തത്.

മൂന്നുമാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിന് പുറമെ ഡ്രൈവര്‍മാരെ നേര്‍വഴിക്ക് കൊണ്ടുവരാനുള്ള ഐഡിടിആര്‍ പരിശീലനത്തിന് സ്വന്തം ചെലവില്‍ പോകാനും ആര്‍ടിഒ നിര്‍ദേശിച്ചു.