ആന ദിനം: സെമിനാർ നടത്തി

ആന ദിനം: സെമിനാർ നടത്തി 

ലോക ആന ദിനത്തോടനുബന്ധിച്ച് പ്രസാദ് ഫാൻസ്‌ അസോസിയേഷനും കേരളാ വനം വന്യജീവി വകുപ്പും  സംയുക്തമായി കണ്ണൂർ അമൃത വിദ്യാലയത്തിൽ ആനയെ സംരക്ഷിക്കേണ്ടുന്ന ആവശ്യകതയെക്കുറിച്ച്  സെമിനാർ നടത്തി

 ആനയെ വെച്ചുള്ള ടൂറിസം,ഉത്സവങ്ങളുടെ മറവിൽ ആന അനുഭവിക്കുന്ന പീഡനങ്ങൾ, ആനത്താരകൾ ഇല്ലാതാകുമ്പോൾ ആനകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ, കേരള വനം വകുപ്പിന്റെ നാട്ടാന പരിപാലന ചട്ടത്തെക്കുറിച്ചും , വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഏഷ്യൻ ആനകളുടെ ഉന്നമനത്തിന് വേണ്ടി ഭാരത സർക്കാർ  ഉണ്ടാക്കിയ പ്രോജക്ട് എലിഫന്റീലുടെ ഉണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും 
സെമിനാറിൽ മനോജ് കാമനാട്ട് ക്ലാസ് എടുത്തു. പിഎഫ്എ പ്രസിഡന്റ് ബിജിലേഷ് കോടിയേരി, സെക്രട്ടറി രഞ്ജിത്ത് കുമാർ, വൈശാഖ് സുധാകരൻ, മുരളീധരൻ,ഷിജിത്ത് മാവില, സുജീന്ദ്രൻ, അനുരാഗ്, നിയാസ്, അബ്ദുൽ റഹൂഫ്, ഷൈജിത്ത് പുതിയ പുരയിൽ, നിഖിലേഷ് മാണിക്കോത്ത് എന്നിവർ പ്രസംഗിച്ചു.