ഇനി ഡെലിവറി പറപറന്നെത്തും; ഡ്രോൺ ഡെലിവറിക്കൊപ്പം ഫ്ലിപ്കാർട്ട് കൈ കോർക്കുന്നു, അറിയാം സവിശേഷത‌കൾ

ഇനി ഡെലിവറി പറപറന്നെത്തും; ഡ്രോൺ ഡെലിവറിക്കൊപ്പം ഫ്ലിപ്കാർട്ട് കൈ കോർക്കുന്നു, അറിയാം സവിശേഷത‌കൾ


ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറും ഫ്ലിപ്കാർട്ടും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് സ്കൈ എയർ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും. പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം. കൊൽക്കത്തയിലും സബർബൻ നഗരങ്ങളിലും ആയി മരുന്നുകൾ ഡ്രോൺ വഴി വേഗത്തിൽ എത്തിക്കാനാണ് ശ്രമം.

അഞ്ച് കിലോ തൂക്കം വരുന്ന ഉൽപ്പന്ന ലോഡുമായി 20 ഡ്രോൺ സർവീസ് ആണ് ഓരോ ദിവസവും നടക്കുക. ആകാശത്ത് 16 കിലോമീറ്റർ റേഡിയസ് ദൂരത്ത് ഉൽപ്പനങ്ങൾ എത്തിക്കാൻ ഡ്രോണുകൾക്ക് കഴിയും. 2022 സെപ്റ്റംബർ 8 മുതൽ ഇതിന്റെ പരീക്ഷണഘട്ടം തുടങ്ങും.