റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയി, ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി

റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയി, ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി


മുംബൈ : കല്ല്യാണിൽ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടര വയസുകാരനെ തട്ടിക്കൊണ്ട് പോയി. പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ബിഹാർ സ്വദേശിനിയുടെ മകനെയാണ് രണ്ടംഗ സംഘം  തട്ടിക്കൊണ്ട് പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ പ്ലാറ്റ്ഫോമിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ആറ് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി. അമിത് ശിൻഡെ, പൂജാ മുൻഡെ എന്നിവരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഉറങ്ങിക്കിട്ടക്കുന്ന കുട്ടിയുടെ അടുത്ത് പൂജാ മുൻഡെ നിൽക്കുന്നതും ആളില്ലെന്ന് ഉറപ്പാക്കിയ ശേഷം അമിത് ഷിൻഡെയെത്തി കുട്ടിയെ എടുക്കുന്നതും ഇരുവരും  വേഗത്തിൽ കടന്നുകളയുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.  ഈ ദൃശ്യങ്ങളാണ് പ്രതികളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്.