തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 158 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരത്ത് വൻ ലഹരി വേട്ട; 158 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ


തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. 158 കോടിയോളം രൂപയുടെ ഹെറോയിനുമായി രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര ആറാലുംമൂടിന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഡിആര്‍ഐയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥർ ഇന്നലെ രാത്രി നടത്തിയ നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം പിടികൂടിയത്. 23 കിലോയോളം വരുന്ന  ഹെറോയിനാണ് പിടിച്ചെടുത്തത്. ഇതിന് വിപണിയിൽ 150 കോടിയോളം രൂപ വില വരും എന്നാണ് കണക്ക്.


തിരുമല കൈരളി നഗർ. Tc/40/191. രേവതി ഭവനിൽ രമേശ്‌ (33.) രമേശിന്റെ സുഹൃത്ത്‌ ശ്രീകാര്യം സ്വദേശി സന്തോഷ്‌ (.35.) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.ഇവർ ഇവിടെ രണ്ട് മാസം മുൻപാണ് മുറി വാടകയ്ക്ക് എടുത്തിരുന്നത്. പ്രതികളെ ചെന്നൈയിലേക്ക് കൊണ്ടുപോയി. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് വിവരം.